KOYILANDY DIARY.COM

The Perfect News Portal

ഗൂഢല്ലൂരിലും മസിനഗുഡിയിലും കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൂടി മരിച്ചു

നീലഗിരി: ഗൂഢല്ലൂരിലും മസിനഗുഡിയിലും ഉണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൂടി മരിച്ചു. മസിനഗുഡിയില്‍ കര്‍ഷകന്‍ നാഗരാജ് (51), ദേവര്‍ശോലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് (50) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്ന്‌ പുലർച്ചെയായിരുന്നു സംഭവം. ദേവർശാലയില്‍ സർക്കാർ മൂല എന്ന സ്ഥലത്ത് വച്ചാണ് മാദേവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഈ ആന ഇപ്പോഴും പ്രദേശത്ത് പരിഭ്രാന്തി പരത്തി തുടരുകയാണ്. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിക്കുകയാണ്. മസിനഗുഡിയിൽ പുലർച്ചെ നാലിനുണ്ടായ ആക്രമണത്തിലാണ് കർഷകനായ നാഗരാജ്‌ മരിച്ചത്. രണ്ട് ആക്രമണവും നടത്തിയത് രണ്ട് ആനകളാണ്.

Share news