KOYILANDY DIARY

The Perfect News Portal

ഉത്തർപ്രദേശിൽ വാട്ടര്‍ടാങ്ക് പൊട്ടിവീണ് രണ്ടു പേര്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്

ഉത്തർപ്രദേശിൽ വാട്ടര്‍ടാങ്ക് പൊട്ടിവീണ് രണ്ടു പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ മഥുരയിലാണ് സംഭവം ഉണ്ടായത്. അപകടത്തിൽ 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അപകടത്തിൽ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള വാട്ടര്‍ ടാങ്ക് ഗംഗാജല്‍ കുടിവെള്ള പദ്ധതി പ്രകാരമാണ് നിര്‍മിച്ചത്. ആറ്‌ കാേടി രൂപയായിരുന്നു നിർമാണ ചെലവ്‌. 

രണ്ടര ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുട്ടികൾ ഉൾപ്പടെയുള്ളവർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു. സമീപത്തുള്ള വീടുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്‌. പരിക്കേറ്റവരെ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്ട്രേറ്റ്‌ ശൈലേന്ദ്രകുമാർ സിങ് പറഞ്ഞു.