തുവ്വക്കോട് എ. എൽ.പി സ്കൂളിൽ ഇടവേള ഭക്ഷണ പരിപാടി ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി: തുവ്വക്കോട് എ. എൽ.പി സ്ക്കൂളിൽ കുട്ടികൾക്കുള്ള ഇടവേള ഭക്ഷണ പരിപാടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ടീച്ചർ ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള പാക്കറ്റ് ഭക്ഷണങ്ങൾ ഉപേക്ഷിച്ച് എല്ലാ കുട്ടികൾക്കും ഒരേ രീതിയിലുള്ള പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുക എന്ന ആശയം സ്കൂൾ മാനേജ്മെന്റും, പി.ടി.എ.യും അഭ്യൂദയ കാംക്ഷികളുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.

ചടങ്ങിൽ വെച്ച് ഒരു മാസത്തെ ഭക്ഷണ ചിലവിലേക്കുള്ള തുക വൈസ് പ്രസിഡണ്ട് ഷീല ടീച്ചർ സ്ക്കൂൾ ലീഡർ ഗൗരിക്ക് കൈമാറി. സബ്ജില്ലാ ശാസ്ത്രമേളയിൽ മികച്ച നേട്ടം കൈവരിച്ച ധ്യാൻ. എൻ.എം, നിഹാൽ ആർ.കെ, സിദ്ധാർത്ഥ് എന്നിവർക്കുള്ള സർട്ടിഫിക്കറ്റും അനുമോദനവും ചടങ്ങിൽ വെച്ച് കൈമാറി. 3-ാം വാർഡ് മെമ്പർ സജിത ഷെറി സന്നിഹിതയായിരുന്നു. പി.ടി.എ പ്രസിഡണ്ട് എം.കെ. രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപിക സഹീന. എൻ.ടി സ്വാഗതം പറഞ്ഞു.
