കൊയിലാണ്ടിയിൽ ട്രഷറി കെട്ടിടം യാഥാർത്ഥ്യമാവുന്നു

കൊയിലാണ്ടി: ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ നിർമ്മിക്കുന്ന കൊയിലാണ്ടി സബ് ട്രഷറി കെട്ടിടത്തിന് മന്ത്രി കെ. എൻ. ബാലഗോപാൽ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.

മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, നഗരസഭ ഉപാധ്യക്ഷൻ കെ. സത്യൻ, കൗൺസിലർ എ. അസീസ്, ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ, ഡെപ്യൂട്ടി ഡയറക്ടർ കെ.ജി. രമാദേവി, മുൻ എം.എൽ.എ മാരായ പി. വിശ്വൻ, കെ. ദാസൻ, ജില്ലാ ട്രഷറി ഓഫീസർ എം. ഷാജി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.കെ. ചന്ദ്രൻ, മുരളി തോറോത്ത്, എസ്. സുനിൽ മോഹൻ, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, പി.എൻ.കെ. അബ്ദുള്ള, എൻ.ജി.ഒ യൂണിയൻ ഏരിയാ സെക്രട്ടറി എസ്. കെ. ജെയ്സി തുടങ്ങിയവർ സംസാരിച്ചു.
