KOYILANDY DIARY

The Perfect News Portal

ട്രെയിനുകളിൽ യാത്രാ ദുരിതം: കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണം. മർഡാക്ക്

കോഴിക്കോട്: യാത്രാ ദുരിതം.. ട്രെയിനുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണമെന്ന് മർഡാക്ക്‌ ആവശ്യപ്പെട്ടു. സാധാരണക്കാരായ ട്രെയിൻ യാത്ര ക്കാർക്ക് എല്ലാ ട്രെയ്നുകളിലും കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണമെന്നു മലബാർ റെയിൽവെ ഡെവലപ്പ് മെന്റ് കൌൺസിൽ (മർഡാക്ക്) കേന്ദ്ര റെയിൽവേ ബോര്ഡിനോട് ആവശ്യപ്പെട്ടു. ഇപ്പോൾ സ്ലീപ്പർ കൊച്ചുകൾ പോലും എണ്ണം കുറച്ചു എ സി കൊച്ചുകൾക്ക് പ്രാധാന്യം നൽകുകയാണ് റെയിൽവെ ചെയ്യുന്നത്.
റെയിൽവേ യാത്രകാരുടെ സുരക്ഷ ഉറപ്പുവരുത്തുവാനും സ്ത്രീ യാത്രക്കാർക്ക് എല്ലാ ട്രെയിനുകളിലും ഒരു കോച്ചുകൂടി അനുവദിക്കണമെന്നും യോഗം ആവശ്യ പ്പെട്ടു
യോഗത്തിൽ പ്രസിഡണ്ട് എംപി മൊയ്‌തീൻ കോയ കണ്ണൻ കടവ് അധ്യക്ഷത വഹിച്ചു. കോവിഡ് വ്യാപന കാലത്ത് നിർത്തിവെച്ച തീവണ്ടി സർവീസുകൾ
ഭാഗികമായി പുനരാരംഭിച്ചപ്പോൽ രോഗികൾ ഭിന്നശേഷിക്കാർ പരീക്ഷക്കായി യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇളവ് നൽകിയെങ്കിലും മുതിർന്ന പൗരന്മാർ അടക്കം അമ്പത്തോളം വിഭാഗങ്ങളുടെ ഇളവ് പുനസ്ഥാ പിച്ചിട്ടില്ല.
എല്ലാ വിഭാഗങ്ങൾക്കും ഇളവുകൾ പുനസ്ഥാ പിക്കണം സാധാരക്കാർ ആശ്രയിക്കുന്ന പാസ്സഞ്ചർ ട്രെയിൻ കോവിഡ് സമയത്തു എക്സ്പ്രസ് ആയി ഉയർത്തി 200ശതമാനം ചാർജ് കൂട്ടി ഓടിയിരുന്നത് എപ്പോഴും തുടരുകയാണ് സീസൺ ടിക്കറ്റ് അനുവദിക്കുന്നുവെങ്കിലും വൻതുക ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുന്നു. സാമ്പത്തിക ലാഭം ഇല്ലാത്ത കാരണം പറഞ്ഞു ഗ്രാമീണ സ്റ്റേഷനുകൾ എടുത്തു കളയാനുള്ള തീരുമാനം പിൻ വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മാർഡാക്കിന്റെ നേതൃത്വത്തിൽ നവംബർ 24ന് വൈകിട്ട് 3 മണിക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ധർണ്ണ നടത്തുവാൻ തീരുമാനിച്ചു. കെ എം സുരേഷ് ബാബു, സകരിയ പള്ളികണ്ടി, കെ കെ കോയ കോവൂർ, ശങ്കരൻ നടുവണ്ണൂർ എം കെ ഉമ്മർ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.