KOYILANDY DIARY

The Perfect News Portal

ഗൂ​ഗിൾ മാപ് നോക്കി യാത്ര; കാസർഗോഡ് പാലത്തിൽ നിന്ന് കാർ പുഴയിലേക്ക് വീണു

കാഞ്ഞങ്ങാട്: ​ഗൂ​ഗിൾ മാപ് നോക്കി യാത്ര ചെയ്തുകൊണ്ടിരുന്ന സംഘത്തിന്റെ കാർ പാലത്തിൽ നിന്ന് പുഴയിലേക്ക് വീണു. യാത്രക്കാർ രക്ഷപെട്ടു. കാസർഗോഡ് കുറ്റിക്കോലിൽ നിന്നു പാണ്ടിയിലേയ്ക്ക് വനത്തിനകത്തു കൂടി പോകുന്ന റോഡിൽ പള്ളഞ്ചി പഴയ പാലത്തിലാണ് അപകടം.

കാഞ്ഞങ്ങാട് അമ്പലത്തറയിൽ നിന്നു കർണ്ണാടകയിലെ ഉപ്പിനങ്ങടിയിലേയ്ക്കു പോകുകയായിരുന്ന ഏഴാംമൈലിലെ അഞ്ചില്ലത്ത് ഹൗസിൽ തസ്രീഫ് (36), പുല്ലൂർ, മുനമ്പം ഹൗസിലെ അബ്ദു‌ൽ റഷീദ് (35) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വനത്തിനകത്തുള്ള കൈവരിയില്ലാത്ത പാലത്തിൽകൂടെ പോകുമ്പോഴായിരുന്നു സംഭവം.

 

കനത്ത മഴയെത്തുടർന്ന് പാലത്തിന്റെ നിരപ്പിൽ വരെ വെള്ളമുണ്ടായിരുന്നു. കൈവരി ഇല്ലാത്ത കാര്യം യാത്രക്കാർ മനസിലാക്കിയിരുന്നില്ലെന്നാണ് വിവരം. പാലത്തിൽ നിന്ന് പുഴയിലേക്ക് പതിച്ച കാർ വെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു. കാർ ഒഴുകിത്തുടങ്ങിയതോടെ ഇരുവരും ​ഗ്ലാസ് തുറന്ന് പുറത്തുകടക്കുകയായിരുന്നു.

Advertisements

 

പുഴയുടെ നടുക്കുള്ള മരങ്ങളിലും കുറ്റിച്ചെടികളിലും പിടിച്ച് നിന്ന ശേഷം പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. കുറ്റിക്കോലിൽ നിന്നു ഫയർഫോഴ്സും ആദൂർ പൊലീസും സ്ഥലത്തെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. നൂറുമീറ്ററോളം ദൂരം ഒഴുകിപ്പോയ കാർ പിന്നീട് കണ്ടെത്തി