കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ തിരുവങ്ങൂർ എച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി
കൊയിലാണ്ടി: അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസിൽ നടന്നുവന്ന കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ തിരുവങ്ങൂർ എച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി. പൊയിൽക്കാവ് എച്ച്എസ്എസ് റണ്ണറപ്പായി. നവംബർ 20 മുതൽ 23 വരെയായിരുന്നു കലോത്സവം.
ഹയർസെക്കൻഡറി വിഭാഗം ജനറൽ
ഒന്നാം സ്ഥാനം – ജി എം വി എച്ച് എസ് എസ് .കൊയിലാണ്ടി.
രണ്ടാം സ്ഥാനം -തിരുവങ്ങൂർ എച്ച്എസ്എസ്
ഹൈസ്കൂൾ വിഭാഗം ജനറൽ
ഒന്നാം സ്ഥാനം -തിരുവങ്ങൂർ എച്ച്എസ്എസ്
രണ്ടാം സ്ഥാനം – പൊയിൽകാവ് എച്ച്എസ്എസ്
യുപി വിഭാഗം ജനറൽ
ഒന്നാം സ്ഥാനം -ജിഎച്ച്എസ്എസ് പന്തലായനി .
രണ്ടാം സ്ഥാനം -തിരുവങ്ങൂർ എച്ച്എസ്എസ്
എൽ പി വിഭാഗം – ജനറൽ
ഒന്നാം സ്ഥാനം -ജി എൽ പി എസ് കോതമംഗലം,
ശ്രീ രാമാനന്ദ സ്കൂൾ രണ്ടു പേർപങ്കിട്ടൂ
രണ്ടാം സ്ഥാനം കാരയാട് എംഎൽ പി , തിരുവങ്ങൂർ എച്ച് എസ് , കൊങ്ങന്നൂർ എൽപിഎസ്
അറബി കലോത്സവം ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം -ഐസിഎസ് സെക്കൻഡറി സ്കൂൾ കൊയിലാണ്ടി
രണ്ടാം സ്ഥാനം -തിരുവങ്ങൂർ എച്ച്എസ്എസ്
യുപി വിഭാഗം അറബിക് കലോത്സവം
ഒന്നാം സ്ഥാനം ഐസിഎസ് സെക്കൻഡറി സ്കൂൾ കൊയിലാണ്ടി
രണ്ടാം സ്ഥാനം – ഇലാഹിയ എച്ച്എസ്എസ് കാപ്പാട്,കാവും വട്ടം എം.യു.പി,കാരയാട് യുപി
എൽ പി വിഭാഗംഅറബിക് കലോത്സവം
ഒന്നാം സ്ഥാനം – കാവുംവട്ടം എം യു പി എസ് ,കാരയാട് എംഎൽപിഎസ്, ജി എം വി എച്ച്എസ്എസ് കൊയിലാണ്ടി, ഇലാഹിയ എച്ച്എസ്എസ് കാപ്പാട്, ജി എം യു പി എസ് വേളൂർ, അരിക്കുളം യുപിഎസ്.
രണ്ടാ സ്ഥാനം: കൊല്ലം എൽപിഎസ്, കാരയാട് ഈസ്റ്റ് എൽ പി, ജി എൽ പി എസ് മരുതൂർ.
സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം – തിരുവങ്ങൂർ എച്ച്എസ്എസ്
രണ്ടാം സ്ഥാനം – പൊയിൽക്കാവ് എച്ച്എസ്എസ്
യുപി വിഭാഗം സംസ്കൃതോത്സവം
ഒന്നാം സ്ഥാനം -കാരയാട് യുപിഎസ്
രണ്ടാം സ്ഥാനം – കാവും വട്ടം എം യുപിഎസ്
സമാപന സമ്മേളനം അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രജനിയുടെ അധ്യക്ഷതയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനം ജില്ലാ പഞ്ചായത്ത് മെമ്പർ എംപി ശിവാനന്ദൻ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഗതൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ എം അഹമ്മദ്, എം കെ ശാന്ത, വി പി അശോകൻ, എം കെ നിഷ, ഇന്ദിര എ എം, എം പി ടി എ പ്രസിഡൻറ് ശ്രീലേഖ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ജനറൽ കൺവീനർ രേഖ എ എം, എ ഇ ഒ ഗിരീഷ് കുമാർ എ പി, ഹെഡ്മാസ്റ്റർ അബ്ദുറഹിമാൻ കെ. പി, ഷാജി എൻ ബൽറാം, ശശി ഊട്ടേരി, പിടിഎ പ്രസിഡന്റ് എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ സി എം ഷിജു സ്വാഗതവും, ട്രോഫി കമ്മിറ്റി കൺവീനർ ജിതേഷ് കെ നന്ദിയും പറഞ്ഞു.
