ആർഎസ്എസ് ശാഖകളെ വിലക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന്: സുരേന്ദ്രൻ
ക്ഷേത്രവളപ്പുകളിൽ ആർഎസ്എസ് ശാഖകളെ വിലക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നിയമാനുസൃതമായാണ് ശാഖകൾ പ്രവർത്തിക്കുന്നതെന്നും ആര് വിചാരിച്ചാലും അതിന് ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

തീവ്രവാദ സംഘടനകൾക്ക് ഊർജം പകരാനുള്ള രാഷ്ട്രീയ സ്റ്റണ്ടാണിതെന്നും ഒരു തരത്തിലും ഇത് നടപ്പിലാകാൻ പോകുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ‘നിയമ വിധേയമായി പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ്. ആർഎസ്എസ് എവിടെയും നിരോധിതമായ ആയുധ പരിശീലനം നടത്തുന്നില്ല. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനയാണ് ആർഎസ്എസ്’ – കെ.സുരേന്ദ്രൻ പറഞ്ഞു.

