വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ട് ടി.നസറുദ്ധീനെ അനുസ്മരിച്ചു

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ട് ടി. നസറുദ്ധീൻ്റ രണ്ടാം ചരമ വാർഷികം ആചരിച്ചു. കൊയിലാണ്ടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം സൗമിനി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കെ.എം. രാജീവൻ അദ്യക്ഷത വഹിച്ചു.

റിയാസ് അബൂബക്കർ, സി.കെ.ലാലു, റോസ്ബന്നറ്റ്, ജലീൽ മൂസ, ഇസ്മായിൽ നക്ഷത്ര, ജെ.കെ. ഹാഷിം, പ്രഭീഷ് കുമാർ, ലത്തീഫ് സുബൈദ, ശഹീദ് മലബാർ, തുടങ്ങിയവർ സംസാരിച്ചു. കെ.കെ. ഫാറൂഖ് സ്വാഗതവും ൃസഹീർ ഗാലക്സി നന്ദിയും പറഞ്ഞു.
