KOYILANDY DIARY.COM

The Perfect News Portal

പെൻഷൻകാർ ഒരുമിച്ച് നിൽക്കണമെന്ന് ടിപി രാമകൃഷ്ണൻ എംഎൽഎ

കൊയിലാണ്ടി: പെൻഷൻകാർ ഒരുമിച്ച് നിൽക്കണമെന്ന് ടിപി രാമകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ സങ്കുചിത ചിന്താഗതികൾക്ക് അതീതമായി  പെൻഷൻകാർ ഒന്നിച്ചു നിന്നാൽ മാത്രമേ സംഘടനയെ കരുത്തുറ്റതാക്കാനും അതുവഴി എല്ലാവർക്കും ഗുണകരമാകുംവിധം അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാനും കഴിയുള്ളൂ എന്ന് എംഎൽഎ പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായിനി ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡണ്ട് എൻ കെ കെ മാരാർ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗതൻ മാസ്റ്റർ മുതിർന്ന പെൻഷൻകാരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി ടിവി ഗിരിജ കൈത്താങ്ങ് സഹായ വിതരണം നടത്തി. ശ്യാമള ഇടപ്പള്ളി, സി. അപ്പുക്കുട്ടി, ടി സുരേന്ദ്രൻ മാസ്റ്റർ, സി രാധ, വി പി ഭാസ്കർ മാസ്റ്റർ, എ ഹരിദാസ്, പി കെ ബാലകൃഷ്ണൻ കിടാവ്, പി ബാലഗോപാൽ, കെ പി ഉല്ലാസ്  എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി എൻ കെ കെ മാരാർ (പ്രസിഡണ്ട്). വൈസ് പ്രസിഡണ്ട് മാർ വി പി ബാലകൃഷ്ണൻ മാസ്റ്റർ, ചേനോത്ത് ഭാസ്കർ മാസ്റ്റർ, പി എൻ ശാന്തമ്മ ടീച്ചർ. ടി സുരേന്ദ്രൻ മാസ്റ്റർ (സെക്രട്ടറി), ജോയിന്റ് സെക്രട്ടറിമാർ ഓ രാഘവൻ മാസ്റ്റർ, പി കെ ബാലകൃഷ്ണൻ കിടാവ്, വി എം ലീല ടീച്ചർ. ട്രഷറർ എ ഹരിദാസ്, രക്ഷാധികാരി ഈ ഗംഗാധരൻ നായർ എന്നിവരെ തിരഞ്ഞെടുത്തു.

Advertisements
Share news