കൊല്ലം പെട്രോൾ പമ്പിന് സമീപം ടൂറിസ്റ്റ് ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം
കൊയിലാണ്ടി: കൊല്ലം പെട്രോൾ പമ്പിന് സമീപം ടൂറിസ്റ്റ് ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. 28 പേർക്ക് പരിക്ക്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ഇലക്ഷൻ ഡ്യൂട്ടിയിൽ പങ്കെടുത്ത പോലീസുകാർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും കണ്ടെയ്നർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവർമാരെ ഹൈഡ്രോളിസ് കട്ടറിന്റെ സഹായത്തോടെ പുറത്തെടുക്കുകയും ചെയ്തു. അർദ്ധരാത്രി 12:30 യോടു കൂടിയാണ് അപകടം. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എസ് എഫ് ആർ ഒ ഷിജി ഐയുടെ നേതൃത്വത്തിൽ
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ദ് ബി, ഇർഷാദ് ടി കെ, അനൂപ് എൻ പി, നവീൻ കുമാർ കെ പി, ഇന്ദ്രജിത്ത് ഐ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.




