KOYILANDY DIARY.COM

The Perfect News Portal

പരീക്ഷയിൽ ഒന്നാമൻ, ആക്രി കച്ചവടക്കാരനായ അച്ഛൻ മകന് സമ്മാനിച്ചത് ഐഫോൺ 16

ബോർഡ് പരീക്ഷയിൽ ഒന്നാമതെത്തിയ മകന് സമ്മാനമായി ഐഫോൺ 16 നൽകി ആക്രി കച്ചവടക്കാരനായ അച്ഛന്‍. കഠിനാധ്വാനത്തിലൂടെ അദ്ദേഹം സ്വന്തമാക്കിയ ഈ നേട്ടത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ സ്വീകരിച്ചത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

 

ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മകന് 1.50 ലക്ഷം രൂപയുടെ ഐഫോൺ സമ്മാനമായി നൽകി ആക്രി കച്ചവടക്കാരനായ അച്ഛൻ’ എന്ന അടിക്കുറിപ്പോടെയായിരുന്നു എക്‌സിൽ വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്. സ്ക്രാപ്പ് ഡീലറുടെ കഥ വൈറലായതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ അദ്ദേഹത്തിന്‍റെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും പ്രശംസിച്ചു. ഇത്തരം വിലയേറിയ ഗാഡ്‌ജെറ്റുകൾ വാങ്ങാനുള്ള അദ്ദേഹത്തിന്‍റെ കഴിവിനെ പലരും അഭിനന്ദിച്ചു.

 

ഇന്ത്യയിലുടനീളം ആവേശം സൃഷ്ടിച്ച് കൊണ്ടാണ് ഈ മാസം ആദ്യം ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ 16 സീരീസ് പുറത്തിറക്കിയത്. നിരവധി ആളുകളാണ് തങ്ങൾ സ്വന്തമാക്കിയ ഐഫോൺ 16 സീരീസിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

Advertisements
Share news