KOYILANDY DIARY

The Perfect News Portal

വിജയദശമി നാളായ ഇന്ന് ക്ഷേത്രങ്ങളിൽ വൻ തിരക്ക്

കൊയിലാണ്ടി: നവരാത്രി പൂജകൾ കഴിഞ്ഞു. ‘തിൻമയുടെ മേൽ നന്മയുടെ വിജയം കുറിക്കുന്ന വിജയദശമി നാളായ ഇന്ന് ക്ഷേത്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. നുറുകണക്കിന് കുരുന്നുകൾ അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചു. വിദ്യാധീശ്വരിയായ ദേവിയെ ആരാധിച്ച ശേഷമായിരുന്നു ആചാര്യൻമാർ കുട്ടികളെ വിരലുകൊണ്ട് അരിയിലും, സ്വർണം കൊണ്ട് നാവിലും, അറിവിൻ്റെ ആദ്യാക്ഷരങ്ങൾ കുറിച്ചത്. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. അഞ്ഞൂറോളം കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. മേൽശാന്തി നാരായണൻ മൂസ്സതി ൻ്റ കാർമികത്വത്തിലായിരുന്നു എഴുത്തിനിരുത്ത്.

കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രം, മനയിടത്ത് പറമ്പ് അന്നപൂർണ്ണേശ്വരി ക്ഷേത്രം, മാരാമുറ്റം ക്ഷേത്രം, പന്തലായനി ശിവക്ഷേത്രം, കോതമംഗലം ക്ഷേത്രം, വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രം,  പയറ്റുവളപ്പിൽ ക്ഷേത്രം,  എന്നിവിടങ്ങളിൽ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിക്കാൻ എത്തിയിരുന്നു. വിവിധ തുറകളിൽപ്പെട്ട പ്രശസ്തവ്യക്തികളും, ക്ഷേത്ര മേൽശാന്തിമാരും എഴുത്തിനിരുത്തിന് നേതൃത്വം നൽകി. കൊരയങ്ങാട് കലാക്ഷേത്രം, പൂക്കാട് കലാലയം, ശ്രീചക്ര മ്യൂസിക് സ്റ്റഡീസ്, സ്വാതി കലാക്ഷേത്രം, തുടങ്ങിയ കലാ സ്ഥാപനങ്ങളിൽ പുതിയ ബാച്ചിലെക്കുള്ള പ്രവേശനം ഇന്നു രാവിലെ മുതൽ ആരംഭിച്ചു..