KOYILANDY DIARY

The Perfect News Portal

എൻ എച്ച് എം എംപ്ലോയീസ് ഫെഡറേഷൻ്റെ (സിഐടിയു) നിസ്സഹകരണ സമരത്തിലേക്ക്

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ എച്ച് എം എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ ജീവനക്കാർ സംസ്ഥാന മൊട്ടാകെ ജൂലൈ ഒന്നു മുതൽ നിസ്സഹകരണ സമരവും, 10-ാം തിയ്യതി സൂചന പണിമുടക്കും നടത്തുമെന്ന് എൻ.എച്ച്.എം എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. അർഹതപ്പെട്ട ഫണ്ട് അനുവദിക്കാതെ ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളെ തകർക്കാൻ ശ്രമിക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും, 2023- 24 വർഷത്തിൽ കേന്ദ്രസർക്കാർ 826 കോടി രൂപ പദ്ധതിക്കായി വെച്ചിട്ടും 189.14 കോടി രൂപ മാത്രമാണ് അനുവദിച്ചത്.
2024-25 വർഷത്തിൽ 821 കോടി അനുവദിച്ചെങ്കിലും മൂന്നുമാസമായിട്ടും ഫണ്ട് ഒന്നും തന്നെ കൈമാറിയിട്ടില്ല. ഇത് മൂലം കഴിഞ്ഞ ഒരു വർഷമായി ആരോഗ്യ ദൗത്യം ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുന്നില്ല. മെയ് മാസത്തെ ശമ്പളം ഇതു വരെയും ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ഒരു വർഷം മുൻപേ ശമ്പളപരിഷ്കരണം പ്രഖ്യാപിച്ചെങ്കിലും ഫണ്ടിന്റെ അപര്യാപ്തത കാരണം അതും ഇതുവരെ നടപ്പിലായിട്ടില്ല. 
Advertisements
കേരളത്തിൻ്റെ ആരോഗ്യമേഖലയിലെ തകർക്കുന്ന കേന്ദ്ര സർക്കാരിൻ്റെ വഞ്ചനാപരമായ സമീപനം അവസാനിപ്പിക്കുക. Maternity leave പൂർണമായും അനുവദിക്കുക. എല്ലാ ജീവനക്കാർക്കും EPF അനുവദിക്കുക. ഇഎസ്ഐ ആനുകൂല്യം നിലനിർത്തുക. NHM ഗവേണിംഗ് ബോഡിയിൽ ജീവനക്കാരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തുക. അർഹമായ എല്ലാവർക്കും യാത്രബത്ത അനുവദിക്കുക,
സർക്കാര് ആരോഗ്യ സ്ഥാപനങ്ങളും അവയുടെ പ്രവർത്തനങ്ങളും സംരക്ഷിക്കുക, രോഗികളുടെ ചികിത്സയും ചികിത്സാ ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുക, Salary പരിഷ്‌കരവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് മിഷൻ ഓഫീസിൻ്റെ ഒളിച്ചുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് NHMEU (CITU) കോഴിക്കോട് മുന്നോട്ട് വെക്കുന്നത്. നിലവിലെ പ്രശ്നങ്ങൾക്ക് ജൂൺ 10ന് മുമ്പായി പരിഹാരം ഉണ്ടായില്ലെങ്കിൽ അതിശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് യൂണിയൻ അറിയിച്ചു.
സമരത്തിൻറെ ഭാഗമായി ഒന്നു മുതൽ മീറ്റിംഗുകൾ, അവലോകന യോഗങ്ങൾ, റിപ്പോർട്ട് സമർപ്പിക്കൽ, പുതിയ നിയമന നടപടികൾ എന്നിവയിൽ നിന്ന് ജീവനക്കാർ പൂർണമായും വിട്ടുനിൽക്കും. Branding സംബന്ധമായ ജോലികളിൽ ജീവനക്കാർ സഹകരിക്കും. പണിമുടക്കിൽ ജില്ലയിൽ ആരോഗ്യ ദൗത്യത്തിന് കീഴിൽ ജോലി ചെയ്യുന്ന ആയിരത്തിന് മുകളിൽ ജീവനക്കാർ പങ്കാളികളാകുമെന്ന് യൂണിയൻ അറിയിച്ചു.