ടി കെ ഇമ്പിച്ചിയേട്ടൻ ദിനാചരണ പൊതു സമ്മേളനം
ചേമഞ്ചേരി: ടി കെ ഇമ്പിച്ചിയേട്ടൻ അനുസ്മരണ പൊതു സമ്മേളനം സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം കെ. കെ. ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.പി. അനിൽ കുമാർ മുഖ്യ പ്രഭാഷണവും, കെ ഭാസ്കരൻ മാസ്റ്റർ ഇമ്പിച്ചിയേട്ടനെ അനുസ്മരിച്ച് സംസാരിച്ചു. എം.പി. അശോകൻ അദ്ധ്യക്ഷത വഹിച്ചg.

പി. ബാബുരാജ് വിദ്യാർത്ഥികൾക്ക് എൻഡോവ്മെൻറും, കർഷക- കർഷക തൊഴിലാളി പുരസ്കാരങ്ങളും വിതരണം ചെയ്തു. മുൻ എം.എൽ.എ പി. വിശ്വൻ മാസ്റ്റർ, സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം പി. സത്യൻ, പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, ശാലിനി ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. വി.ടി പ്രഭാകരൻ സ്വാഗതവും വി.എം. ബാബു നന്ദിയും പറഞ്ഞു.
