KOYILANDY DIARY

The Perfect News Portal

പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ ജൂൺ 20ന് വ്യാഴാഴ്ച പ്രതിഷ്ഠാദിനം. ഞായറാഴ്ച കലവറ നിറയ്ക്കൽ

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ ജൂൺ 20ന് വ്യാഴാഴ്ച പ്രതിഷ്ഠാദിനം നടക്കും. അതോടനുബന്ധിച്ച് 16ന് ഞായറാഴ്ച രാവിലെ 8 മണിക്ക് കലവറ നിറയ്ക്കൽ ഉണ്ടായിരിക്കും. 20ന് രാവിലെ വിശേഷാൽ പൂജകൾ, ഉച്ചക്ക് 12 മണി മുതൽ അന്നദാനം, വൈകീട്ട് ദീപാരാധന – നിറമാല എന്നിവയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.