KOYILANDY DIARY.COM

The Perfect News Portal

തൃശൂർ പൂരം കൊടിയേറ്റി,നാടും നഗരവും പൂര ലഹരിയിലേക്ക്‌

തൃശൂർ: പൂരങ്ങളുടെ പൂരത്തിന് കൊടിയേറി. മണ്ണിലും വിണ്ണിലും മനസ്സിലും വർണഘോഷങ്ങൾ നിറയ്‌ക്കുന്ന  കൊടിയേറ്റം ആഹ്ളാദാരവ നിറവായി.  മുഖ്യസാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ടു ഘടകക്ഷേത്രങ്ങളിലും പൂരംകൊടിയേറി. ഇനി നാടും നഗരവും പൂര ലഹരിയിലേക്ക്‌.

തിങ്കളാഴ്‌ച പകൽ 11.30ഓടെ  തിരുവമ്പാടിയിലാണ്‌ ആദ്യം കൊടിയേറിയത്‌. താഴത്തുപുരയ്‌ക്കൽ സുന്ദരൻ, സുഷിത്ത്‌ എന്നിവർ ഒരുക്കിയ കൊടിമരം ആർപ്പുവിളിയോടെ തട്ടകക്കാർ ഉയർത്തി. തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് ഡോ. സുന്ദർമേനോൻ, സെക്രട്ടറി കെ ഗിരീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്‌.

Share news