KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം വെള്ളായണിയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. വെള്ളായണി വവ്വാമൂല കായലിലാണ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. അപകടം കായലിൽ കുളിക്കാൻ ഇറങ്ങവേയാണ്. നാലുപേർ അടങ്ങുന്ന സംഘത്തിൽ മൂന്ന് പേർ മരണപ്പെട്ടു. ഒരു വിദ്യാർത്ഥി തിരിച്ചെത്തി. വിഴിഞ്ഞം ക്രൈസ്‌റ്റ്‌ നഗർ കോളജിലെ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയത്.

കുട്ടികൾ പരിസരവാസികളല്ല അതിനാൽ കായലിന്റെ സ്വഭാവത്തെപ്പറ്റി അറിയുന്നവരല്ല. കുട്ടികൾ വിഴിഞ്ഞം സ്വദേശികളാണ് എന്നാണ് ലഭിക്കുന്ന വിവരം. കായലിന്റെ ഉള്ളിൽ ചെളി കെട്ടിക്കിടക്കുന്നതിനാൽ ദുരന്തത്തിന്റെ ആഘാതം കൂട്ടി. മൂന്നുപേരുടെ മൃതദേഹം കരയ്ക്കെത്തിച്ചു. നാലാമനായ വിദ്യാർത്ഥി ബഹളം വച്ചതിനെ തുടർന്നാണ് നാട്ടുകാർ ഓടിക്കൂടി വിദ്യാർത്ഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്. കുട്ടികളുടെ പേര് വിവരങ്ങൾ ലഭ്യമല്ല.

Share news