KOYILANDY DIARY.COM

The Perfect News Portal

തൃശൂര്‍ ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു.

തൃശൂര്‍: ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനും മരിച്ചു. ഒല്ലൂര്‍ സ്വദേശി രാജേന്ദ്രബാബു (66), ഭാര്യ സന്ധ്യ (62), കൊച്ചുമകന്‍ സമര്‍ഥ് ( ആറു വയസ്സ്) എന്നിവരാണ് മരിച്ചത്. ആറാട്ടുപുഴ ബണ്ടുറോഡിലൂടെ പോകുമ്പാഴാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. ആറുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് പുറത്തേക്ക് എത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു.

ബണ്ടുറോഡില്‍ വെച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ, കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. അടിപ്പാതയ്ക്ക് സംരക്ഷണഭിത്തിയില്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. ആറാട്ടുപുഴയിലെ ഒരു റിസോർട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

Share news