KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ആയിരങ്ങൾ ഒഴുകിയെത്തി. നവകേരള സദസ്സിന് ഉജ്ജ്വല സമാപനം

കൊയിലാണ്ടിയിൽ ആയിരങ്ങൾ ഒഴുകിയെത്തി. നവകേരള സദസ്സിന് ഉജ്ജ്വല സമാപനം. കൊയിലാണ്ടി സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ കൂറ്റൻ പന്തലിലാണ് നവകേരള സദസ്സിന് വേദിയൊരുങ്ങിയത്. രാവിലെ 7 മണിക്കു മുമ്പേതന്നെ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്റ്റേഡിയത്തിലേക്ക് ജനം ഒഴുകിയെത്തുകയായിരുന്നു. രാവിലെ 9 മണിയാകുമ്പോഴേക്കും ഇരിപ്പിടം നിറഞ്ഞ് കവിഞ്ഞിരുന്നു. പിന്നീട് വന്നവർക്ക് സ്റ്റേഡിയത്തിലെ ഗാലറിയിലേക്കും പന്തലിന് പുറത്തേക്കും തിങ്ങിനിൽക്കേണ്ട അവസ്ഥയായിരുന്നു.

പതിനായിരം പേർക്ക് ഇരിക്കാനുള്ള സംവിധാനമായിരുന്നു സംഘാടകർ പന്തലിൽ ഒരുക്കിയത്. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് ജനസഞ്ജയം നവകേരള സദസ്സിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഒഴുകിയെത്തി. 12 മണിയോടുകൂടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന നവകേരള ബസ്സ് സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് ജനങ്ങൾ മുദ്യാവാക്യംവിളികളുമായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വേദിയിലേക്കാനയിച്ചു. ആ സമയം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

പ്രസംഗം നിർത്താൻ ശ്രമിച്ചതോടെ മുഖ്യമന്ത്രി കൈവീശി തുടരാൻ ആവശ്യപ്പെട്ടു. പിന്നീട് ചുരുങ്ങിയ വാക്കുകളിൽ ഒതുക്കി മന്ത്രി പ്രസംഗം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയേയും മന്തിമാരെയും സംഘാടകർ കുടുംബശ്രീ ഉൽപ്പന്നങ്ങൾ സമ്മാനമായി നൽകി സ്വീകരിച്ചു. കാനത്തിൽ ജമീല എം.എൽ.എയുടെ അധ്യക്ഷതയിൽ നവകേരള സദസ്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 

Advertisements

തകർന്ന നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതിനാണ് എൽ.ഡി.എഫ് സർക്കാരിനെ ജനങ്ങൾ ആദ്യം അധികാരത്തിലേറ്റിയത്. അന്ന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിച്ചു. എന്ന് എൽഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ 99 ശതമാനം വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കി. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷത്തിലാണ് ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുത്തിട്ടുള്ളത് ഇത് കാണിക്കുന്നത് ജനങ്ങൾ പൂർണ്ണതോതിൽ സർക്കാരിൽ വിശാസമർപ്പിച്ചുവെന്നാണ്.

ഇനി ഒന്നും നടക്കില്ല എന്ന് നിരാശയിൽ നിന്ന് ജനങ്ങൾ മാറി. യുഡിഎഫ് എഴുതിതള്ളിയ ഓരോ കാര്യവും എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ നടപ്പിലാക്കി കാണിച്ചുകൊടുത്തു. ഇതോടെ ഇച്ഛാശക്തി ഉണ്ടെങ്കിൽ ഏതു വികസന പ്രവർത്തനവും കേരളത്തിൽ നടപ്പിലാക്കാൻ സാധിക്കും എന്ന് ഈ നാടിനെ ബോധ്യപ്പെടുത്താനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിൻ്റെ ആരംഭത്തിൽ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. പ്രകൃതി ദുരന്തങ്ങൾ തുടർച്ചയായി പ്രയാസം സൃഷ്ടിച്ചു. ഓഖിയും, നിപ്പയും, മഹാ പ്രളയവും, കോവിഡും നമ്മെ പിടിമുറുക്കി ദുരിതംസമ്മാനിച്ചു.

 

ആ സമയങ്ങളിൽ  സഹായമായി മാറേണ്ട കേന്ദ്ര സർക്കാർ ഒരു സഹായവും സംസ്ഥാനത്തിന് വേണ്ടി ചെയ്തില്ല എന്ന് മാത്രമല്ല അർഹതപ്പെട്ടത് അനുവദിക്കാതെയും സാധാരണയായി ചെയ്തുവന്നിരുന്ന സഹായങ്ങളിൽ കണക്ക് പറഞ്ഞ് പണം വാങ്ങയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് കേരളം മുന്നേറി ലോകത്തിന് അത്ഭുത മാതൃകയാകുകയാണ് ചെയതത്. ഒന്നിനും പകച്ചു നിന്നിട്ടില്ല. മുന്നോട്ടേക്ക് കുതിക്കുകയാണ് ചെയ്തത് ആ കുതിപ്പ് തുടരുകയാണ്.  അത് ഈ നാട് ഒറ്റക്കെട്ടായി നേടിയ വിജയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ഐക്യവും കൂട്ടായ്മയുമാണ് ഈ വിജയത്തിലേക്ക് നടത്തിയത്.

 

ആ സമയത്തും കേരളത്തിലെ പ്രതിപക്ഷം കേന്ദ്ര സർക്കാരിനൊപ്പം നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചത്. സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന സമീപനം അവർ സ്വീകരിച്ചു. നിപ്പയും കോവിഡും പ്രളയവും നേരിടുന്ന ഘട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കാതെ എല്ലാറ്റിനെയും എതിർക്കുന്ന സമീപനം സ്വീകരിക്കുകയായിരുന്നു അവർ. നാട് ഒന്നിച്ച് നിന്നപ്പോൾ പ്രതിപക്ഷം വേറിട്ട സമീപനം കാണിച്ചു.

കേരളത്തിന് സമാനമായി ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ വന്നുപെട്ടപ്പോൾ കേന്ദ്ര സർക്കാർ അവിടങ്ങളിൽ വാരിക്കോരി കൊടുത്ത് കൈയ്യയച്ച് സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതിൽ ഒരംശംപോലും കേരളത്തെ സഹായിക്കാനുള്ള മനസ് കേന്ദ്രം കാണിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരള വിരുദ്ധ സമീപനങ്ങൾ കേന്ദ്ര സർക്കാർ തുടരുമ്പോൾ കേന്ദ്രത്തിന് പിന്തുണ നൽകുന്ന സമീപനമാണ് പ്രതിപക്ഷത്തിൻ്റേത്. 19 എ.പി.മാർ ഉണ്ടായിട്ടും കേരളത്ത്നുവേണ്ടി ഒരു ചെറുവിരലനക്കാൻ ഇവർ തയ്യാറാവുന്നില്ല. വർത്തമാന കേരളം എന്ന വിഷയത്തിൽ പാർലമെൻ്റിൽ എം.പിമാരുടെയോഗം വിളിച്ചു ചേർത്തപ്പോൾ കേരളത്തിനു വേണ്ടി ഒന്നും സംസാരിക്കാതെ ഒഴിഞ്ഞുമാറുകയാണ് ഇവർ ചെയ്തതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

 

കേരളത്തിലെ പൊതുവായ കാര്യങ്ങൾ കേന്ദ്രത്തിനെ ധരിപ്പാക്കാൻ എം.പി മാർ തയ്യാറാകാത്തത് ബിജെപിയുടെ മനസിൽ നീരസമുണ്ടാക്കാൻ പാടില്ല എന്ന സമീപനത്തിൻ്റ ഭാഗമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഇത്തരത്തിൽ അവഗണിക്കുന്ന കേന്ദ്ര നയങ്ങളും, കേരലത്തിലെ യുഡിെഫ്ൻ്റെ സമീപനവും ജനങ്ങളുമായി പങ്കുവെക്കുന്നതിനുകൂടിയാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഗാതാഗത മന്ത്രി ആൻ്റണി രാജി, ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുൻ മന്ത്രി ടി.പി രാമകൃഷ്ണൻ എം.എൽഎ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ബാബുരാജ്, നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സികെ. ശ്രീകുമാർ, ഷീബ വലയിൽ, സതി കിഴക്കയിൽ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചഞ്ഞാടത്ത്, പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ, തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, എം.പി ഷിബു, ടി. ചന്തു മാസ്റ്റർ, ടി.കെ. ചന്ദ്രൻ മാസ്റ്റർ, ടി ഷീബ വിവിധ രാഷ്ട്രീ പാർട്ടി പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പൌരപ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

വേദിയിൽ സ്വാഗത ഗാനവും, നാടൻ പാട്ടുകളും അരങ്ങേറി. മെഹന്തി ഫെസ്റ്റിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിവർക്കുള്ള സമ്മാനങ്ങൾ എം.എൽ.എ വിതരണം ചെയ്തു, പ്രേംകുമാർ രചിച്ച സ്വാഗത ഗാനത്തിൻ്റെ സിഡി പ്രകാശനം കെ.പി. സുധക്ക് കൈമാറി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നോഡൽ ഓഫീസർ എൻ.എം. ഷീജ സ്വാഗതവും ദഹസിൽദാർ സിപി മണി നന്ദിയും പറഞ്ഞു.

 

 

Share news