തിക്കോടി കോക്കനട്ട് നഴ്സറിയുടെ പുതിയ പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: തിക്കോടി കോക്കനട്ട് നഴ്സറിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പുതിയ പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു. നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി പ്രവേശന കവാടം അടഞ്ഞുപോയതോടെയാണ് ജില്ലാ പഞ്ചായത്ത് 2022 -23, 2023- 24 വാർഷിക പദ്ധതിയിൽ വകയിരുത്തി 36 ലക്ഷം രൂപ ചെലവഴിച്ച് പുതിയ പ്രവേശന കവാടം നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.വകസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. പി ജമീല അധ്യക്ഷത വഹിച്ചു .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. വി. റീന, ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് മാസ്റ്റർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ, മെമ്പർ കെ. പി ഷക്കീല, പ്രിൻസിപ്പൽ കൃഷി ഓഫീസർ ലിസി ആന്റണി, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ വി.എസ് അബ്ദുൽ വഹാബ്, തിക്കോടി അസിസ്റ്റൻറ് ഡയറക്ടർ സ്മിത ഹരിദാസ്, കൃഷി അസിസ്റ്റൻറ് എൻജിനീയർ പി. സുനിൽകുമാർ, കൃഷി അസിസ്റ്റൻറ് നിഷ എസ് എന്നിവർ സംസാരിച്ചു.

