KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കള്ളന്മാർക്ക് നല്ല കാലം. കോടതിയിൽ എത്തിയാൽ ജാമ്യം. പോലീസ് സേനയിൽ അമർഷം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കള്ളന്മാർക്ക് നല്ല കാലം. കോടതിയിൽ എത്തിയാൽ പ്രതികൾക്ക് ജാമ്യം. പോലീസ് സേനയിൽ കടുത്ത അമർഷം. കഴിഞ്ഞ ദിവസം വഗാഡ് കമ്പനിയുടെ മൂന്ന് ടൺ കമ്പി മോഷണംപോയ സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി സി. ഐ. എം. വി ബിജു, എസ്.ഐ.മാരായ ശൈലേഷ് പി.എം, അനീഷ് വടക്കയിൽ, തുടങ്ങിയ പോലീസ് സംഘം സാഹസികമായാണ് മോഷ്ടാക്കളെ പിടികൂടിയത്. എന്നാൽ കോടതിയിലെത്തിയതോടെ മോഷ്ടാക്കൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ കള്ളനെ പിടിച്ച പോലീസിനെ കള്ളനാക്കി മാറ്റുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നത്.

മോഷ്ടാക്കളെ വലയിലാക്കാൽ വനിതാ പോലീസ്, പിങ്ക് പോലീസ്, ഹൈവേ പോലീസ്, നൈറ്റ് പട്രോളിംഗ്, എസ്.ബി, എസ്.എസ്.ബി എന്നിവരുടെ നേതൃത്വത്തിൽ കൂട്ടായ ഇടപെടൽ നടക്കുമ്പോഴും പ്രതികൾക്ക് ജാമ്യ ലഭിക്കുന്നതോടെ ഇവരുടെ ആത്മവീര്യവും നഷ്ടമാവുകയാണ്. ഇത് പോലീസ് സേനയിൽ കടുത്ത അമർഷമാണ് ഉണ്ടായിട്ടുള്ളത്. മോഷ്ടിച്ച കമ്പി വാങ്ങിയ ഷംസുദ്ധീൻ, അരുൾ കുമാർ, അല്ലിരാജ്, എന്നിവർക്കാണ് ജാമ്യംലഭിച്ചത്. കേരളത്തിൽ ഇത്തരത്തിൽ മറ്റൊരിടത്തും ജാമ്യം നൽകാറില്ലെന്നാണ് പൊതു വിലയിരുത്തൽ. ഇപ്പോൾ മോഷ്ടാക്കൾ കൊയിലാണ്ടിയിൽ തമ്പടിച്ചിരിക്കുകയാണ്. ഇതോടെ കൊയിലാണ്ടിയിൽ മോഷണം പതിവായി മാറുകയുംചെയ്തു,

മൂന്ന് ഭവനഭേദനമടക്കം 13 കേസുകളാണ് കൊയിലാണ്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ മൂന്നു ഭവനഭേദന കേസ് ഒഴിച്ചാൽ 10 കേസുകളിലായി 8 പ്രതികളെ പോലീസ് പിടികൂടിയെങ്കിലും മജിസ്ട്രേട്ട് ജാമ്യം നൽകി, കഴിഞ്ഞ മാസം കൊയിലാണ്ടിയിൽ ലഹരി വേട്ടയ്ക്കിറങ്ങിയ എക്സൈസ് ഉദ്യോഗസ്ഥരെ ലഹരി മാഫിയ ആക്രമിച്ചപ്പോൾ പോലിസാണ് രക്ഷക്കെത്തിയത്. പ്രതികളെ പിടികൂടിയെങ്കിലും, ഈ കേസിലെ പ്രതികൾക്കും കോടതി ജാമ്യം നൽകിയതും വിവാദമായിരുന്നു. ഈ സംഭവവും. പോലീസിലും, എക്സൈസിലും ഏറെ അമർഷം ഉണ്ടാക്കിയിട്ടുണ്ട്.

Advertisements

കഴിഞ്ഞ ദിവസം മൂന്നു ടൺ കമ്പി മോഷ്ടിച്ച കേസിൽ പ്രതികളെ സാഹസികമായാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങളം കാച്ചിയിൽ അബ്ദുൾ കരിം 31, തിരുനെൽവേലി സ്വദേശി അരുൾ കുമാർ (29), അല്ലി രാജ് (33)  എന്നീ പ്രതികൾക്കും ജാമ്യം നൽകിയിരിക്കുകയാണ്. ഇത് പോലീസിൻ്റെ ആത്മവിശ്വാസം തകർത്തിരിക്കുകയാണ്. എന്നാൽ മറ്റിടങ്ങളിൽ ഇത്തരത്തിൽ ജാമ്യം കൊടുക്കുന്നില്ലെന്നാണ് അറിയുന്നത്.

Share news