KOYILANDY DIARY.COM

The Perfect News Portal

തിക്കോടിയിൽ മൊബൈൽ ടവറിനെതിരെ ജനരോഷം ശക്തം

തിക്കോടി: മൊബൈൽ ടവറിനെതിരെ ജനരോഷം ശക്തം. ജനങ്ങൾ  ഇടതിങ്ങി പാർക്കുന്ന കോടിക്കൽ അങ്ങേക്കര ഭാഗത്ത്, സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മൊബൈൽ ടവർ നിർമ്മാണത്തിന് ഗ്രാമപഞ്ചായത്ത് അധികൃതർ അനുമതി നൽകിയിരിക്കുകയാണ്. പരിസര വാസികളുമായോ, വാർഡ് മെമ്പറുമായോ,  അഭിപ്രായം തേടാതെയാണ് തീരദേശ നിയമം ലംഘിച്ചു കൊണ്ട് പഞ്ചായത്ത് അനുമതി നൽകിയിരിക്കുന്നത്.
ആയിരക്കണക്കിന് ജനങ്ങൾ ഇടതിങ്ങി പാർക്കുന്ന പ്രദേശമാണിത്. പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന അംഗൻവാടിയും ഈ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. ടവർ നിർമാണത്തിനുള്ള മണ്ണ് മാന്തൽ പണി നടക്കുമ്പോൾ മാത്രമാണ് നാട്ടുകാർ വിഷയം അറിയുന്നത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാർ ഇടപെട്ടതോടെ പ്രവർത്തനം തടയുകയും ചെയ്തു. കളക്ടർ, പഞ്ചായത്ത് സെക്രട്ടറി, പോലീസ് അധികാരികളെ കാണാനും, പ്രശ്നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കമ്പനിക്കാരെ പിന്തിരിപ്പിക്കാനും പെട്ടെന്ന് തന്നെ പ്രതിഷേധ കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തു.
വാർഡ് മെമ്പർ കെ.പി ഷക്കീല (ചെയർപേഴ്സൺ) വി.കെ. അലി, എൻ.കെ കരീം, അഹമ്മദ്. എസ് (വൈസ്.ചെയർമാൻ), മന്നത്ത് മജീദ് (ജനറൽ കൺവീനർ) ഷെരീഫ്. എൻ. പി, മുഹമ്മദ് ഷാനിൽ, അജ്ഹദ് (ജോ. കൺവീനർ) ഷംസു “സംസം” എന്നിവർ ഭാരവാഹികളായും ഇബ്രാഹിം തിക്കോടി മുഖ്യ രക്ഷാധികാരിയായും 40 അംഗം കമ്മിറ്റിക്ക് രൂപം നൽകി. പ്രക്ഷോഭ പരിപാടികൾക്ക് രൂപം നല്കാനും യോഗം തീരുമാനിച്ചു.
Share news