KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ മലഞ്ചരക്ക് കടയില്‍ മോഷണം: 3 ചാക്ക് കുരുമുളക് നഷ്ടപ്പെട്ടു

കൊയിലാണ്ടി: മലഞ്ചരക്ക് കടയില്‍ മോഷണം. കൊയിലാണ്ടി ഈസ്റ്റ് റോഡില്‍ പ്രവ‍ര്‍ത്തിക്കുന്ന വടകര ട്രേഡേഴ്സിലാണ് മോഷണം നടന്നത്. 3 ചാക്ക് കുരുമുളക് നഷ്ടപ്പെട്ടതായാണ് അറിയുന്നത്. പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നറിയുന്നു. ഷട്ടറിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയത്. ഏകദേശം 40,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമകള്‍ അറിയിച്ചു. വെളിച്ചെണ്ണയും കൊപ്രയും ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആതൊന്നും നഷ്ടപ്പെട്ടിട്ടില്ല. 

മറ്റെവിടുന്നോ മോഷ്ടിച്ചതോ ആയ ഒരു ഫൈബ‍ര്‍ കസേര കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ചിട്ടുണ്ട്. പുറത്ത് കാവല്‍ നിന്ന മോഷ്ടാവിന് ഇരിക്കാന്‍ കൊണ്ടുവന്നാതാണെന്ന് സംശയമുണ്ട്. ഒന്നില്‍ കൂടുതല്‍ പേര്‍ മോഷണസംഘത്തിലുണ്ടാകാനാണ് സാധ്യത. സംഭവത്തില്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം എത്തി പരിശോധന നടക്കുകയാണ്. തൊട്ടടുത്തുള്ള CCTVയിലും പരിശോധന നടക്കുന്നുണ്ട്.

Share news