ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

ചേര്‍ത്തല: തൊഴില്‍ സ്ഥാപനത്തിലെത്തി ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ഭർത്താവ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ചേര്‍ത്തല തൈക്കല്‍ സ്വദേശി ശ്യാംജി ചന്ദ്രനും ഭാര്യ ആരതി പ്രദീപിനുമാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച രാവിലെ ചേര്‍ത്തല താലൂക്കാശുപത്രിക്ക് തെക്കുവശം സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് സംഭവം. ഗുരുതര പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
