പന്തലായനിയിൽ ബൈക്കപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊയിലാണ്ടി: പന്തലായനിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പന്തലായനി കോയാരിക്കുന്ന്, കുന്നോത്ത് മീത്തൽ ജിത്തുലാൽ (ഉണ്ണിക്കുട്ടൻ) (23) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4 മണിക്ക് വീട്ടിൽ നിന്ന് ബൈക്കുമായി ഇറങ്ങി 200 മീറ്റർ അകലെവെച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നെന്നാണ് അറിയുന്നത്.
ഓടിക്കൂടിയ നാട്ടുകാർ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിക്കുകയും, പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽകോളജിലേക്ക് മാറ്റുകയുമായിരുന്നു. തീവ്രപരിചരണവിഭാഗത്തിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പ്രഭാകരൻ്റെയും, ശാലിനിയുടെയും മകനാണ്. സഹോദരൻ: പ്രസിൻ ലാൽ.