KOYILANDY DIARY.COM

The Perfect News Portal

ഇരുവഴിഞ്ഞി പുഴയിൽ സ്ത്രീ ഒഴുക്കിൽപ്പെട്ടു; രക്ഷകരായത് നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീമും

മുക്കം ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയെ നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്ന് രക്ഷപെടുത്തി. മുക്കം അഗസ്ത്യമുഴി പാലത്തിന് അടിയിൽ നിന്നാണ് സ്ത്രീയെ രക്ഷപെടുത്തിയത്. ഒഴുക്കിൽപ്പെട്ട സ്ത്രീ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പാലത്തിലൂടെ യാത്ര ചെയ്യ്ത ഓട്ടോ ഡ്രൈവറാണ് സ്ത്രീ ഒഴുകിപ്പോകുന്നത് കണ്ടത്. രക്ഷപ്പെടുത്തിയ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.

Share news