KOYILANDY DIARY

The Perfect News Portal

പിഷാരികാവ് ക്ഷേത്രം നാലമ്പലം പുതുക്കി പണിയുക, ക്ഷേത്രത്തിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും ക്ഷേമസമിതി ആവശ്യപ്പെട്ടു.

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം നാലമ്പലം പുതുക്കിപണിയാമനുള്ള പ്രവൃത്തി ഉടൻ ആരംഭിക്കുക, ക്ഷേത്രത്തിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും ക്ഷേത്ര ക്ഷേമ സമിതി ജനറൽ ബോർഡിയോഗം ആവശ്യപ്പെട്ടു. മലബാർ ദേവസ്വം ബോർഡിന്റെ അംഗീകാരം ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തി ആരംഭിക്കുവാൻ നടപടി സ്വീകരിക്കാത്ത ക്ഷേത്രം ട്രസ്റ്റി ബോർഡിന്റെ സമീപനത്തിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച പത്തായപ്പുര, ഗസ്റ്റ് ഹൗസ് കെട്ടിടങ്ങളുടെ നിർമ്മാണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ചും, ദേവസ്വം എൽ.പി. സ്കൂളിലെ ടീച്ചർ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെ പറ്റിയും അന്വേഷണം നടത്തുക, കൊല്ലം ചിറയുടെ നവീകരണ പ്രവർത്തി പൂർത്തി കരിക്കുക, ആനക്കുളം, വടയന കുളം, ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകൾ എന്നിവ നവീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ദേവസ്വം വകുപ്പ് മന്ത്രി, മലബാർ ദേവസ്വം ബോർഡ് അധികൃതർ എന്നിവർക്ക് നിവേദനം സമർപ്പിക്കുവാനും, സമിതിയുടെ 40-ാം വാർഷികം സമുചിതമായി ആഘോഷിക്കുവാനും യോഗം തീരുമാനിച്ചു.
മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി അംഗമായി നിയമിതനായ സമിതി ആജീവനാന്ത അംഗവും, മുൻ ഭാരവാഹിയുമായ കെ. ചിന്നനെ സമിതി രക്ഷാധികാരി ഇ.എസ് രാജൻ പൊന്നാട അണിയിച്ച് ആധരിച്ചു. അഡ്വ. ടി.കെ. രാധാകൃഷ്ണൻ, കെ.പി. ചന്ദ്രൻ, എ.സതീശൻ, എൻ.കെ. സുധാകരൻ, കെ.പി.ബാബു, എന്നിവർ സംസാരിച്ചു.
പുതിയഭാരവാഹികളായി വി.വി. ബാലൻ [പ്രസിഡണ്ട്] പി.വി. രാജൻ [വൈസ് പ്രസിഡണ്ട്] വി.വി. സുധാകരൻ [ജനറൽ സിക്രട്ടറി] എൻ.വി. വത്സൻ, പി.വേണു [സിക്രട്ടറിമാർ]  വി.കെ. ദാമോദരൻ, എം. ശശീന്ദ്രൻ, എൻ.എം.വിജയൻ, കെ. ബാലചന്ദ്രൻ, പ്രജോദ് സി.പി, സുധീഷ് കോവിലേരി, പി. രാജൻ, ജയദേവ്. കെ.എസ്, പ്രേമൻ നന്മന, അനൂപ് വി.കെ. [എക്സിക്യൂട്ടീവ് അംഗങ്ങൾ] എന്നിവരെ തിരഞ്ഞെടുത്തു.