KOYILANDY DIARY.COM

The Perfect News Portal

കളി ആട്ടം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

.
ചേമഞ്ചേരി: പൂക്കാട് കലാലയത്തിൽ ഏപ്രിൽ 17 മുതൽ 23 വരെ നടക്കുന്ന കുട്ടികളുടെ മഹോത്സവം കളി ആട്ടം 26 ൻ്റെയും, മലബാർ സുകുമാരൻ ഭാഗവതർ അനുസ്മരണമായ ഗുരുസ്മരണയുടെയും സംഘാടകസമിതി ഓഫീസ് ഡോ. ഗോപിനാഥ് കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് അഡ്വ. കെ ടി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. തൃശൂർ അഡീഷനൽ ജില്ലാ ജഡ്ജ് കെ. കമനീഷ് മുഖ്യഭാഷണം നടത്തി.
സ്വാഗത സംഘം ചെയർമാൻ കെ.ടി ശേഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാമ്പത്തിക സമാഹരണത്തിൻ്റെ ആദ്യ സംഭാവന എ.പി. ഹരിദാസിൽ നിന്ന് കലാലയം ട്രഷറർ ഉണ്ണി കുന്നോൽ സ്വീകരിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ശിവദാസ് കാരോളി സ്വാഗതവും ക്യാമ്പ് കൺവീനർ കാശി പൂക്കാട് നന്ദിയും പറഞ്ഞു.
Share news