തൃശൂർ: ജലനിരപ്പ് ഉയർന്നതോടെ ഷോളയാർ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 2661 അടിയായതിനാൽ ഡാമിലെ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് ഷോളയാർ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു.