കക്കുളം പാടശേഖരത്തിലെ ഫാം റോഡ് മഴക്കാലത്തും ഉപയോഗിക്കാനാവുന്ന രീതിയിൽ ബലപെടുത്തണമെന്ന് വിയ്യൂർ കക്കുളം പാടശേഖര സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
.
കൊയിലാണ്ടി: കക്കുളം പാടശേഖരത്തിലെ ഫാം റോഡ് മഴക്കാലത്തും ഉപയോഗിക്കാനാവുന്ന രീതിയിൽ ബലപെടുത്തണമെന്ന് വിയ്യൂർ കക്കുളം പാടശേഖര സമിതി വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൃഷി ഓഫീസർ ഷംസിദ ഷിയാദ് (മൈനർ ഇറിഗേഷൻ ഓവർസിയർ), കൗൺസിലർമാരായ പി. കെ ഷൈജു, പി ടി ഉമേന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് ശിവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാമകൃഷ്ണൻ പൊയിൽ സ്വാഗതം പറഞ്ഞു.

കക്കുളം പാടശേഖര ഫാം റോഡ് പ്രവർത്തി പൂർത്തീകരിക്കണമെന്ന പ്രമേയം യോഗം അംഗീകരിച്ചു. ശിവൻ മാസ്റ്റർ പ്രസിഡണ്ടായും രാമകൃഷ്ണൻ കോട്ടക്കുന്നുമ്മൽ സെക്രട്ടറിയായി 9 അംഗ കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു. ഫാം റോഡ് പൂർത്തീകരണത്തിനായി മഠത്തിൽ പ്രമോദ് മാസ്റ്റർ ചെയർമാനും പ്രമോദ് രാരോത്ത് കൺവീനറുമായി 9 അംഗ കമ്മറ്റിയും രൂപീകരിച്ചു.



