KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചു

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കെഎസ്‌യു. ഇന്നലെയാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചത്. ക്രിസ്മസ് അവധിക്ക് ശേഷം കോളേജ് തുറന്നപ്പോഴാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ച രീതിയിൽ കണ്ടത്.

കോളേജ് അധികൃതരും യൂണിയൻ ഭാരവാഹികളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂണിയൻ ഓഫീസിന്റെ രണ്ടു മുറികളാണ് കത്തിനശിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന രേഖകളും കൊടിതോരണങ്ങളും ഫർണിച്ചറും കത്തി നശിച്ചിരുന്നു.

 

കോളേജിലെ യൂണിയൻ കെഎസ്‌യു പിടിച്ചെടുത്തതിന് ശേഷം നവീകരിച്ച യൂണിയൻ ഓഫീസാണ് തീവെച്ച് നശിക്കപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് യൂണിയൻ ഭാരവാഹകളുടെ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുന്നുണ്ട്. തീവെച്ചതിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.

Advertisements