പ്രവർത്തകരെ അക്രമിച്ചെന്നാരോപിച്ച് യു ഡി എഫ് പ്രതിഷേധിച്ചു
കൊയിലാണ്ടി: യു ഡി എഫ് പ്രതിഷേധിച്ചു.. നവകേരള സദസ്സിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ യുഡിഎഫ് പ്രവർത്തകരെ പോലീസും ഡിവെഎഫ്ഐ പ്രവർത്തകരും അക്രമിച്ചെന്നാരോപിച്ച് കൊയിലാണ്ടിയിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്സ്, യൂത്ത് ലീഗ് പ്രവർകരെയും, അവരെ ആശുപത്രിയിൽ എത്തിച്ച എൽദോസ് കുന്നപ്പിള്ളി എം എൽ.എ ഉൽപ്പെടെയുള്ള യു.ഡി എഫ് നേതാക്കളെയുമാണ് പോലീസും ഡിവെഎഫ്ഐ പ്രവർത്തകരും അക്രമിച്ചതെന്ന് നേതാക്കൾ പറഞ്ഞു.

യു ഡി എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തിൽ നടന്ന പ്രതിഷധ പരിപാടിക്ക് മഠത്തിൽ അബ്ദുറഹ്മാൻ, മഠത്തിൽ നാണു, രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, കെ ടി വിനോദൻ, വി.ടി സുരേന്ദൻ, റഷീദ് പുളിയഞ്ചേരി, കെ.എം നജീബ്, എ. അസീസ്, അലി കൊയിലാണ്ടി, ഇ. ടി. പത്മനാഭൻ അൻവർ ഇയ്യഞ്ചേരി എന്നിവർ നേതൃത്വം നൽകി.
