UDF കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നു
കൊയിലാണ്ടി: UDF കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നു. എൽ.ഡി.എഫ്. സർക്കാരിൻ്റെ നേട്ടങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടത്താൻ പോകുന്നത് ജനസദസ്സുകളുടെ പൊള്ളത്തരങ്ങളാണെന്നാരോപിച്ച് ഡിസംബർ 22ന് കൊയിലാണ്ടിയിൽ UDF കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നു. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടി വിജയിപ്പിക്കുന്നതിനായി ബൂത്ത്തല കൺവെൻഷനുകൾ, UDF പഞ്ചായത്ത് മുനിസിപ്പൽതല സംഗമങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗം സി.പി.എ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.പി ഭാസ്ക്കരൻ, സി. ഹനീഫ മാസ്റ്റർ, മഠത്തിൽ നാണു മാസ്റ്റർ, മഠത്തിൽ അബ്ദുറഹിമാൻ, സന്തോഷ് തിക്കോടി, വി. ടി. സുരേന്ദ്രൻ, എൻ.പി. മമ്മദ്, ടി. അഷ്റഫ്, സി.കെ. ബാബു തുടങ്ങിയവർ സംസാരിച്ചു.
