കൊയിലാണ്ടി സിവിൽ സ്റ്റേഷനടുത്ത് ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയറിന് തീപിടിച്ചു
കൊയിലാണ്ടി സിവിൽ സ്റ്റേഷനടുത്ത് ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയറിന് തീപിടിച്ചു. അഗ്നിരക്ഷാ സേന എത്തി തീയണച്ചു. അറിയിപ്പ് കിട്ടി കൃത്യ സമയത്ത്തന്നെ അഗ്നിരക്ഷാസേന എത്തിയതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

ഇന്ന് ഉച്ചക്ക് ഒന്നര മണിയോടുകൂടിയാണ് സംഭവം. കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് മത്സ്യം കയറ്റി പോകുകയായിരുന്നു ലോറി. പിറകിലെ ടയറുകൾ തമ്മിൽ ഉരസി തീ പാടിച്ചതാണെന്നാണ് അറിയുന്നത്.

