ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി
.
ഉള്ളിയേരി: ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേതത്തിലെ തിറമഹോത്സവം മാർച്ച് 28,29 തിയ്യതികളിൽ നടക്കും. മാർച്ച് 23 ന് കാലത്ത് 6 മണിക്ക് ഗണപതി ഹോമം, സുന്ദർശന ഹോമം, കൂട്ടപ്രാർത്ഥന എന്നിവ നടന്നു. ക്ഷേത്രം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ, ക്ഷേത്രം ശാന്തിസ്വാമി ചെറുക്കാവിൽ എന്നിവരുടെ മുഖ്യ കാർമികത്തിൽ കൊടിയേറ്റം നടന്നു. മാർച്ച് 28 ന് കാലത്ത് ഗണപതി ഹോമം, 6.30 ന് വാൾ എഴുന്നള്ളിപ്പ്, ഇളനീർക്കുലവരവ്, ഉച്ചപൂജ, വൈകുന്നേരം കലശം പനിച്ചി പറമ്പത്ത്, ദീപാരാധന, കരിക്കലശം.

മാർച്ച് 29 ന് ഞായറാഴ്ച ഉഷ പൂജ, ഇളനീർക്കുല വരവ്, വാദ്യമേങ്ങളോടു കൂടി നടുവണ്ണൂരിൽ നിന്നും ഉള്ള ആഘോഷ വരവ്. ഉച്ചക്ക് പ്രസാദ ഊട്ട്, വൈകീട്ട് 4 മണിക്ക് ഭഗവതി വെള്ളാട്ട്, സന്ധ്യക്ക് ദീപാരാധന, പനിച്ചി പറമ്പത്ത് നിന്നും ആരംഭിക്കുന്ന താലപ്പൊലി എഴുന്നള്ളത്ത്, ഭഗവതി തിറ, നാഗകാളി തിറ, ഗുളികൻ തിറ, രാത്രി 10.30 ന് ടീം ഫോക്ക് ഫിയസ്റ്റ കോഴിക്കോട് അവതരിപ്പിക്കുന്ന നാടൻ പാട്ട് കലാരുപം, പുലർച്ച 2 മണിക്ക് കുട്ടി ചാത്തൻ തിറ, കരിയാത്തൻ തിറ, പുലി തിറ, ഗുരുദേവൻ തിറ, കാളി തിറയോടുകൂടി ഉത്സവം സമാപിക്കും.



