ചാലോറയിൽ തിറ മഹോത്സവത്തിന് കൊടിയേറി
.
കൊയിലാണ്ടി: പെരുവട്ടൂർ ചാലോറ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി. ഞായറാഴ്ച വൈകീട്ട് നടന്ന കൊടിയേറ്റത്തിന് തന്ത്രി അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. മേൽശാന്തി ചാലോറ ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.

തുടർന്ന് തിരുവാതിര, പ്രാദേശിക കലാകാരന്മാരുടെ ന്യത്തന്യത്യങ്ങൾ, സൂപ്പർ ബാൻഡ് കോഴിക്കോട് അവതരിപ്പിച്ച മിമിക്സ് കോമഡി കരോക്കെ സോങ്ങ്, 23ന് തിങ്കളാഴ്ച സർപ്പബലിയും, തൃശ്ശൂർ സദ്ഗമയ അവതരിപ്പിച്ച സൈറൺ. 24 ചൊവ്വാഴ്ച അന്നദാനം, പൂക്കുട്ടിച്ചാത്തൻ തിറ, കരുവാളമ്മ തിറ, ചാമുണ്ഡി ഭഗവതിതിറ, പരദേവത നട്ടത്തിറ, ഭൈരവനും ചാമുണ്ഡി ഭഗവതി തിറയും, ചാമുണ്ഡിയുടെ കനലാട്ടം, വേട്ടക്കൊരു മകൻ തിറ എന്നിവ നടക്കും. പുലർച്ചെ
താനിയാടൻ തിറയോടെ ഉത്സവം സമാപിക്കും.



