ടെലിഫിലിം ആൽബം ഡോക്യുമെന്ററി ഫെസ്റ്റിവൽ അവാർഡ് വിതരണം ചെയ്തു

കോഴിക്കോട്: മലബാർ സൗഹൃദ വേദി അന്തർദേശീയ തലത്തിൽ നടത്തിയ ടെലിഫിലിം ആൽബം ഡോക്യുമെന്ററി ഫെസ്റ്റിവൽ അവാർഡ് വിതരണം ചെയ്തു. കോഴിക്കോട് കൈരളി ശ്രീ തീയറ്ററിലെ വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രശസ്ത സിനിമ സംവിധായകൻ ഷാജൂൺ കാര്യാൽ ഉദ്ഘാടനം ചെയ്തു.

മുൻ എംഎൽഎ പുരുഷൻ കടലുണ്ടി, സിനിമ സംവിധായകൻ പി കെ ബാബുരാജ്, തുടങ്ങി ഒട്ടേറെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ആൽബം വിഭാഗത്തിൽ അറുപതോളം ആൽബങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് സ്പെഷ്യൽ ജൂറി അവാർഡ് നേടിയ ജാഗ്രത എന്ന ലഹരി വിരുദ്ധ ആൽബത്തിന്റെ രചയിതാവും സംവിധായകനുമായ ശ്രീ ഒ കെ സുരേഷ് വിശിഷ്ടാതിഥികളിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

