KOYILANDY DIARY.COM

The Perfect News Portal

സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ് ജൂൺ 24 25 തീയതികളിൽ കൊയിലാണ്ടി സ്റ്റേഡിയത്തിൽ വെച്ച് നടന്നു

63-ാമത് കൊയിലാണ്ടി ഉപജില്ല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ് ജൂൺ 24 25 തീയതികളിലായി കൊയിലാണ്ടി സ്റ്റേഡിയത്തിൽ വെച്ച് നടന്നു. മത്സരത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി എ ഇ ഒ മഞ്ജു നിർവഹിച്ചു. ജെ. എൻ. പ്രേംഭാസിൻ അധ്യക്ഷത വഹിച്ചു. കെ കെ മനോജ് മാസ്റ്റർ, ശ്രീശു മാസ്റ്റർ, സായൂജ് മാസ്റ്റർ, ലാലു, SDSGA സെക്രട്ടറി സുരേഷ് ബാബു എം എന്നിവർ സംസാരിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ 17 ടീമുകളും (under 15), ജൂനിയർ വിഭാഗത്തിൽ (under17) 8 ടീമുകളും പങ്കെടുത്തു.

Share news