KOYILANDY DIARY

The Perfect News Portal

വീണുകിട്ടിയ സ്വർണ പാദസരം ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥി മാതൃകയായി

കൊയിലാണ്ടി: വീണുകിട്ടിയ സ്വർണ പാദസരം ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥി മാതൃകയായി. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്- ലെ 8 (ജെ) യിൽ പഠിക്കുന്ന ആതിഷ് ഇബ്രാഹിം ആണ് തനിക്ക് വീണു കിട്ടിയ സ്വർണ്ണം ഉടമസ്ഥയ്ക്ക് തിരിച്ച് നൽകിയത്. പുറക്കാട് പാലോളി സിറാജിൻ്റെയും, രസ്നയുടെയും മകനാണ് ആദിഷ്. രാവിലെ പള്ളിയിൽ പോകുമ്പോഴാണ് സ്വർണ്ണപ്പാദസരം വീണു കിട്ടിയത്.

കുടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ ഇത് റോൾഡ് ഗോൾഡാണെന്ന് പറഞ്ഞ് എറിയാൻ നോക്കിയപ്പോൾ ആതിഷ് ഇബ്രാഹിം ഇവരെ പിന്തിരിപ്പിക്കുകയും, പരിശോധിച്ച് സ്വർണ്ണമാണെന്ന് ഉറപ്പിക്കുകയും സമീപത്തെ വീട്ടിൽ ഏൽപ്പിക്കുകയുമായിരുന്നു ഏകദേശം രണ്ടര പവൻ വരുന്നതായിരുന്നു ആഭരണം.

Advertisements

തുടർന്ന് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി സന്ദേശം അറിയിച്ചതിനെ തുടർന്ന് പുറക്കാട് തെന്നെയുള്ള മലയിൽ മുഹമ്മദിൻ്റെ ഭാര്യയുടെ പാസരം നഷ്ടപ്പെട്ടതായി വിവരം കിട്ടു. ഇവർ വൈകീട്ട് എത്തി പാദസരം ഏറ്റുവാങ്ങി. തുടർന്ന് ആതിഷ് ഇബ്രാഹിമിനെ നാട്ടുകാരും പി.ടി.എ.യും ചേർന്ന് അഭിനന്ദിച്ചു.

Advertisements