KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ സംസ്ഥാന വന്യജീവി ബോർഡ് യോഗം ഇന്ന് ചേരും

മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ സംസ്ഥാന വന്യജീവി ബോർഡ് യോഗം ഇന്ന് ചേരും. ഓൺലൈൻ ആയി 12മണിക്ക് ആണ് യോഗം നടക്കുന്നത്. യോ​ഗത്തിൽ വന്യ ജീവി സംരക്ഷണ നിയമ പരിഷ്കരണം ചർച്ച. പമ്പാവാലി, ഏഞ്ചൽ വാലി വന്യ ജീവി മേഖല അതിർത്തി പുനർ നിർണയം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. തട്ടേക്കാട് വന്യ ജീവി സങ്കേത അതിർത്തി പുനർനിർണായവും ചർച്ച ആയേക്കും. വനങ്ങളിലെ ജൽ ജീവൻ പദ്ധതി അനുമതി, ബിഎസ്എൻഎൽ ടവർ അനുമതി തുടങ്ങിയവയും ചർച്ച ആകും.

വന്യ ജീവി സംരക്ഷണ നിയമം ഭേദ​ഗതി ചെയ്യണമെന്നും കാലഹരണപ്പെട്ട നിയമം പുതുക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സബ് കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഈ സബ് കമ്മിറ്റിയുടെ പ്രവർത്തനം എത്രത്തോളമായി എന്ന ചർച്ചയോ​ഗത്തിൽ നടക്കും. മുഖ്യമന്ത്രിക്കൊപ്പം വനം മന്ത്രി എകെ ശശീന്ദ്രനും യോ​​ഗത്തിൽ പങ്കെടുക്കും.

Share news