ഊട്ടിയിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ആഗസ്ത് അഞ്ചുവരെ സർവീസ് നടത്തും

ഗൂഡല്ലൂർ: ഊട്ടിയിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ആഗസ്ത് അഞ്ചുവരെ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. മാർച്ച് 29 മുതൽ ആഴ്ചയിൽ വെള്ളി, ശനി ഞായർ, തിങ്കൾ ദിവസങ്ങളിൽ മേട്ടുപ്പാളയം ഊട്ടി സ്പെഷ്യൽ ട്രെയിൻ ഓടുന്നത്. ജൂലൈ ഒന്ന് വരെയായിരുന്നു സ്പെഷ്യൽ ട്രെയിൻ സർവീസ് തീരുമാനിച്ചിരുന്നത്. എന്നാൽ സഞ്ചാരികളുടെ ആവശ്യം പരിഗണിച്ച് സർവീസ് ആഗസ്ത് 5 വരെ നീട്ടുകയായിരുന്നു. ലോക പൈതൃകത്തിൽ സ്ഥാനം പിടിച്ച ഊട്ടി ട്രെയിൻ സഞ്ചാരികളുടെ മനംകവരുന്ന യാത്രയാണ്.
