KOYILANDY DIARY.COM

The Perfect News Portal

കാർഗിൽ വിജയ് ദിവസത്തിൻ്റെ രജതജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു

ചേമഞ്ചേരി എക്സ് സർവീസ്മെൻ അസ്സോസിയേഷൻ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസത്തിൻ്റെ രജതജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാടഞ്ചേരി നാരായണൻ നായരുടെ അധ്യക്ഷതയിൽ അമർ ജവാൻ ജ്യോതി പ്രോജ്ജ്വലനം റിട്ട: കേണൽ എം ഓ മാധവൻ നായർ നിർവ്വഹിച്ചു. റിട്ട: കേണൽ സുരേഷ് ബാബു കാർഗിൽ യുദ്ധത്തിൻ്റെ വീരസ്മരണകൾ പങ്കുവെച്ചു.  യോഗത്തിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു പ്രാപിച്ച 527 വീരസൈനികർക്ക് ചേമഞ്ചേരിയിലെ പൂർവസൈനികർ ആദരാജ്ഞാലികൾ അർപ്പിച്ചു. 
തുടർന്ന്  കാശ്മീരിൽ വീരമൃത്യു  വരിച്ച നായിബ് സുബേദാർ ശ്രീജിത്ത് എം, ശൗര്യചക്ര, സേനാ മെഡൽ എന്നീ പ്രശംസാ പത്രത്തിൻ്റെ അനാവരണം പിതാവ് വത്സൻ്റെ സാന്നിധ്യത്തിൽ റിട്ട: മേജർ വാസുദേവൻ പൊൻമന നിർവ്വഹിച്ചു. ബാലകൃഷ്ണൻ പൊറോളി സ്വാഗവും. രാജൻ കെ കെ നന്ദിയും പറഞ്ഞു.
Share news