KOYILANDY DIARY

The Perfect News Portal

ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാറിൻ്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരളത്തിലെ ആരോഗ്യ വകുപ്പിൻ്റെ കീഴിലുള്ള സബ് സെൻ്ററുകൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റിയതിൻ്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവ്വഹിച്ചു. ആരോഗ്യ വകുപ്പു മന്തി വീണാ ജോർജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ഇതിൻ്റെ ഭാഗമായി മേപ്പയൂർ ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെ കീഴിൽ കീഴ്പയ്യൂരിൽ പ്രവർത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമാക്കി മാറ്റിയതിൻ്റെ ശിലാഫലക അനാഛാദനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ നിർവഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു.  കെട്ടിടത്തിന് സൗജന്യമായി സ്ഥലം നൽകിയ കമ്മന ഉമ്മറിൻ്റെ ഭാര്യ കുഞ്ഞയിശ ഹജൂമ്മയെ ചടങ്ങിൽ വെച്ച് പ്രസിഡണ്ട് ആദരിച്ചു.
Advertisements
ജില്ലാ പഞ്ചായത്ത് മെമ്പർ സുൾഫിക്കർ, ബ്ലോക്ക് മെമ്പർ ആഷിത നടുക്കാട്ടിൽ, വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. രമ, മെമ്പർമാരായ സെറീന ഒളോറ, വി.പി. ബിജു, മെഡിക്കൽ ഓഫീസർ ഡോ. ചന്ദ്രലേഖ, ഹെൽത്ത് ഇൻസ്പെക്ടർ സതീശ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ ഇ. അശോകൻ, ഫൈസൽ ചാവട്ട്, സുരേഷ് ഓടയിൽ, വി.വേലായുധൻ, മേലാട്ട് നാരായണൻ, മധു പുഴയരികത്ത്, കന്മന ഇസ്മയിൽ, ലജി മോൾ എന്നിവർ സംസാരിച്ചു.