KOYILANDY DIARY.COM

The Perfect News Portal

സ്കൂൾ കലോത്സവം മേളപ്പെരുക്കത്തിൽ നിറഞ്ഞാടി. കുത്തക കൈവിടാതെ കൊയിലാണ്ടി ജിവിഎച്ച്എസ്എസ്

കൊയിലാണ്ടി: മേളം കൊട്ടിക്കയറി, ചെണ്ടമേളത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി കൊയിലാണ്ടി ജി. വി. എച്ച്. എസ്. എസ്. സംസ്ഥാന സ്കുൾ കലോൽസവത്തിലാണ് ആസ്വാദകരുടെ മനം കവർന്ന് ചെണ്ടമേളത്തിൽ ഇത്തവണയും കുത്തക നില നിർത്തിയിക്കുകയാണ്. നേരത്തെ ഹയർ സെക്കണ്ടറി വിഭാഗത്തിലും കൊയിലാണ്ടി ജി.വി.എച്ച്.എസ്. വിദ്യാർത്ഥികൾ എ. ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.. കുട്ടികൾ കൊട്ടിക്കയറിയപ്പോൾ ആസ്വാദകർക്കും ആവേശമായി.  സബ്ബ് ജില്ലയിൽ അപ്പീൽ മുഖാന്തരമാണ് ജില്ലാ കലോത്സവത്തിൽ പങ്കെടുത്തത്. അവിടെ നിന്നും നേരിട്ട് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഇത്തവണകടുത്ത മത്സരം തന്നെയാണ് നടന്നത്. കുട്ടികളോടൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികൾക്ക് പിന്തുണയുമായി എത്തി. കഴിഞ്ഞ 20 വർഷമായി നേടി വരുന്ന വിജയം പതിവുതെറ്റിക്കാതെ ചെണ്ടമേളത്തിലെ കുത്തക നിലനിർത്തി കുട്ടികൾ വിജയ കൊടി നാട്ടുകയായിരുന്നു.

മറ്റ് വിദ്യാലയങ്ങൾ പതിനായിരങ്ങൾ നൽകി കുട്ടികൾക്ക് പരിശീലനം നൽകുമ്പോൾ കഴിഞ്ഞ 20 വർഷമായി കളിപ്പുരയിൽ രവീന്ദ്രൻ ശ്രീലകം ആണ് ജി.വി.എച്ച്.എസ്.എസ് നു വേണ്ടി യാതൊരു പ്രതിഫലവുമില്ലാതെ ചെണ്ടമേളത്തിനായി തയ്യാറെടുപ്പിക്കുന്നത്. കൊരയങ്ങാട് വാദ്യസംഘത്തിലെ  വാദ്യക്കാരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.

Advertisements
Share news