KOYILANDY DIARY

The Perfect News Portal

ത്രിപുരയിൽ നിയമവാഴ്‌ച സമ്പൂർണമായി തകർന്നു. എളമരം കരീം

ഡൽഹി: ത്രിപുരയിൽ നിയമവാഴ്‌ച സമ്പൂർണമായി തകർന്ന സാഹചര്യമാണുള്ളതെന്ന്‌ എളമരം കരീം എംപി. ജനങ്ങളുടെ ജീവിതോപാധികൾ തകർക്കുന്ന നീക്കമാണ്‌ ബിജെപി നടത്തുന്നത്‌. ഇവർക്ക്‌ നഷ്‌ടപരിഹാരം നൽകണം. പുനരധിവാസം ഉറപ്പാക്കണം. ഇപ്പോഴും ത്രിപുരയിൽ അക്രമങ്ങൾ തുടരുകയാണെന്നും എളമരം കരീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾ ക്രൂരമായി ആക്രമിക്കപ്പെടുകയാണ്‌. പൊലീസ്‌ നിഷ്‌ക്രിയമാണ്‌. ആക്രമണത്തിന്‌ ഇരയായവരുടെ പേരിലാണ്‌ കേസുകൾ എടുക്കുന്നത്‌. പരാതി കൊടുക്കാൻ എത്തുന്നവരെ പിന്തിരിപ്പിക്കുന്നു. ജനങ്ങൾ വീടുകൾ വിട്ട്‌ ദുരെ സ്ഥലങ്ങളിലേക്ക്‌ മാറിപ്പോയി. അക്രമം തുടരുമ്പോഴും സർക്കാർ ഇടപെടുന്നില്ല. ജനങ്ങളുടെ പൗരാവകാശം അടിച്ചമർത്തുന്ന നിലപാട്‌ അപകടകരമായ നീക്കത്തിന്റെ സൂചനയാണ്‌. ബിജെപി അധികാരത്തിൽ വരുന്ന സംസ്ഥാനങ്ങളിൽ ഈ മാതൃകയിലുള്ള അക്രമങ്ങൾ കാണാറുണ്ട്‌. ഉത്തർപ്രദേശിൽ ഇത്തരം ആക്രമണങ്ങൾ സ്ഥിരമാണ്‌. ഇത്‌ ത്രിപുരയിൽ മാത്രമല്ല.

Advertisements

പൊലീസിന്റെ നിലപാട്‌ ഗുണ്ടകൾക്ക്‌ അഴിഞ്ഞാടാൻ അവസരം നൽകുന്നതാണ്‌. എംപിമാരുടെ സംഘത്തെ ആക്രമിക്കാൻ വന്ന ആർഎസ്‌എസ്‌ പ്രവർത്തകരെ പൊലീസ്‌ പിന്തിരിപ്പിച്ചില്ല. ആർഎസ്‌എസ്‌ ആക്രമണമുണ്ടായ സ്ഥലത്തുനിന്ന്‌ പ്രയാസപ്പെട്ടാണ്‌ എംപിമാരുടെ സംഘം പുറത്തുകടന്നത്‌. വളരെ തണുത്ത പ്രതികരണമാണ്‌ ഗവർണറുടെ ഭാഗത്തുനിന്ന്‌ ഉണ്ടായത്‌. ആവശ്യമായ നടപടികൾ സർക്കാരിനെക്കൊണ്ട്‌ എടുപ്പിക്കാൻ ഗവർണറോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌ – എളമരം കരീം പറഞ്ഞു.

Advertisements