KOYILANDY DIARY.COM

The Perfect News Portal

സഹകരണമേഖലയുടെ പ്രശസ്തി ആഗോളതലത്തിൽ എത്തിച്ചു; മന്ത്രി പി എ മുഹമ്മദ് റിയാസ്

ഒഞ്ചിയം: സമസ്ത മേഖലകളിലും ജനങ്ങളുടെ ആശ്രയമായ സഹകരണമേഖലയുടെ പ്രശസ്തി ആഗോളതലത്തിൽ എത്തിച്ച പ്രസ്ഥാനമാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷത്തിൻറെ സംഘാടകസമിതി രൂപീകരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ സംഘം എന്ന നിലയിൽ പ്രവൃത്തികൾ സമയബന്ധിതമായും ഗുണമേന്മയോടെയും പൂർത്തിയാക്കാൻ കഴിയുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വടകര മടപ്പള്ളി ജിവിഎച്ച്എസ്എസിൽ ചേർന്ന യോഗത്തിൽ കെ കെ രമ എംഎൽഎ അധ്യക്ഷയായി. മുൻ മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, സി കെ നാണു, ടി പി രാമകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. മന്ത്രി പി എ മുഹമ്മദ് റിയാസ് ചെയർമാനും ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ജനറൽ കൺവീനറുമായി 1001 അംഗ സമിതിയാണ്‌ രൂപീകരിച്ചത്‌.
എം‌എൽ‌എമാരായ കെ കെ രമ,  കെ പി കുഞ്ഞമ്മദ് കുട്ടി, ഇ കെ വിജയൻ, കാനത്തിൽ ജമീല, കോഴിക്കോട് മേയർ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി എന്നിവരാണ് വൈസ് ചെയർപേഴ്സൺമാർ. സൊസൈറ്റി വൈസ് ചെയർമാൻ വി കെ അനന്തൻ, എംഡിഎസ് ഷാജു എന്നിവർ കൺവീനർമാരാണ്.
എംഎൽഎമാരായ കെ പി കുഞ്ഞമ്മത് കുട്ടി, ഇ കെ വിജയൻ, കാനത്തിൽ ജമീല, പിടിഎ റഹീം, ലിന്റോ ജോസഫ്, വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, എംഡിഎസ് ഷാജു തുടങ്ങിയവർ സംസാരിച്ചു.‘വാഗ്ഭടാനന്ദഗുരുദേവൻ – നവോത്ഥാനത്തിന്റെ അരുണോദയകാഹളം’  ഡോക്യുമെന്ററിയുടെ പ്രദർശനവും. രമേശൻ പാലേരി സ്വാഗതവും വി കെ അനന്തന്‍  നന്ദിയും പറഞ്ഞു.

 

Share news