ചെന്നൈയിൽ വിമാനത്തിന്റെ പിൻചക്രം പൊട്ടിത്തെറിച്ചു
ചെന്നൈ: ചെന്നൈയിൽ വിമാനത്തിന്റെ പിൻചക്രം പൊട്ടിത്തെറിച്ചു. ഉടൻ തന്നെ യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കി. ചെന്നൈയിൽ നിന്നും മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് പുറപ്പെടാനിരുന്ന മലേഷ്യ ചെന്നൈയിൽ വിമാനത്തിന്റെ പിൻചക്രമാണ് പൊട്ടിത്തെറിച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പുലർച്ചെ 12.20ഓടെയായിരുന്നു സംഭവം. വിമാനം പുറപ്പെടുന്നതിനായി റൺവേയിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറി നടന്നത്. സർവീസ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരെ നഗരത്തിലെ ഹോട്ടലുകളിലേക്ക് മാറ്റി. അപകടം മറ്റ് സർവീസുകളെ ബാധിച്ചില്ലെന്ന് അധികൃതർ അറിയിച്ചു.




