KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വ്യാപാര ഭവൻ കെ പി ശ്രീധരൻ വിഭാഗത്തിന് വിട്ടുകൊടുത്ത് ആർഡിഒ കോടതി ഉത്തരവിട്ടു

കൊയിലാണ്ടി: നേരിൻ്റെ വിജയം പോരാട്ടത്തിൻ്റെയും, കൊയിലാണ്ടി വ്യാപാര ഭവൻ കെ പി ശ്രീധരൻ യൂണിറ്റ് പ്രസിഡണ്ടായിട്ടുള്ള കമ്മിറ്റിക്ക് നൽകാൻ ആർഡിഒ കോടതി ഉത്തരവിട്ടു. വിമതർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് 17ന് നിശ്ചയിച്ചിരുന്ന കൊയിലാണ്ടി യൂണിറ്റ് സമ്മേളനം വ്യാപാരഭവനിൽ വെച്ച് നടക്കും. അന്നേ ദിവസം നേരിന്റെ വിജയദിവസമായി ആഘോഷിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.
 
എസ്. എസ്. മനോജ് സംസ്ഥാന പ്രസിഡണ്ടും കെ.പി. ശ്രീധരൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ടും, കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ടും ആയിട്ടുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി ഓഫീസായ വ്യാപാരഭവന്റെ പൂർണ്ണ അധികാരം നൽകിക്കൊണ്ടാണ് ഉത്തരവിറങ്ങിയത്. വിമത കക്ഷിയും വ്യാപാരി നേതാവുമായ അഷ്റഫ് മൂത്തേടത്തിനെയും സംഘത്തെയും വ്യാപാര ഭവനിൽ നിന്നും വിലക്കിക്കൊണ്ടുമാണ് ആർഡിഒ കോടതി ഉത്തരവായിരിക്കുന്നത്.  
Advertisements
 
ഇതിന്റെ പശ്ചാത്തലത്തിൽ 17ന് നിശ്ചയിച്ചിരുന്ന യൂണിറ്റ് ജനറൽബോഡിയോഗവും 2024-26 കാലഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പും കൊയിലാണ്ടി വ്യാപാരഭവനിൽ വെച്ച് നടത്തപ്പെടും. ചിലർ ഗുണ്ടായിസംകൊണ്ട് പൂട്ടിയ വ്യാപാര ഭവൻ പോരാട്ടങ്ങളിലൂടെ വീണ്ടും നേടിയെടുക്കാൻ സാധിച്ചത് കൊയിലാണ്ടി യൂണിറ്റിലെ വ്യാപാരികളുടെയും വിജയമായിരിക്കുകയാണ്. പതിനേഴാം തീയതി വ്യാപാര ഭവനിൽ വെച്ച് യോഗം കൂടുമ്പോൾ നെറികേടിനെതിരെയുള്ള നേരിന്റെ വിജയദിവസമായി ആഘോഷിക്കുമെന്ന് നേതാക്ക്ൾ പറഞ്ഞു.
സംഘടന ആസ്ഥാനം തിരിച്ചുകിട്ടിയതിനെ തുടർന്ന് വ്യാപാരഭവനിൽ യോഗം ചേർന്നു. യൂണിറ്റ് പ്രസിഡണ്ട് കെ പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് രക്ഷാധികാരി പി കെ കബീർ സലാല, എൻ. ഷറഫുദ്ദീൻ, എ. കെ ജിതേഷ് വി. പി. ബഷീർ, ശശിധരൻ, ഇ. രാംദാസ് ചന്ദ്രൻ, കെ. പി മുഹമ്മദലി, ചന്ദ്രൻ ഐശ്വര്യ, സി.കെ, ബാലകൃഷ്ണൻ ,വി. എസ്. വിജയൻ തുടങ്ങിയവർ സംസാരിച്ചു. ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ട് മധുര പലഹാര വിതരണവും നടത്തി.