KOYILANDY DIARY

The Perfect News Portal

റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ മാർച്ച്‌ 7 ന് കോഴിക്കോട് കളക്ട്ടറേറ്റ്ന് മുന്നിൽ മാർച്ച് നടത്തും

കൊയിലാണ്ടി: റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ച് മാർച്ച്‌ 7ന് കോഴിക്കോട് കളക്ട്ടറേറ്റിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തുന്നു. കേന്ദ്ര സർക്കാർ കേരളത്തിലെ പൊതുവിതരണ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കെ. ടി. പി. ഡി.എസ് ആക്ടിലെ അപാകം പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാകുക എന്നിവ ഉന്നയിച്ചുകൊണ്ടാണ് റേഷൻ വ്യാപാരികൾ സംസ്ഥാന വ്യാപകമായി കടകൾ അടച്ച് സമരം നടത്തുന്നത്.
സമര പരിപാടി വിജയിപ്പിക്കാൻ സംയുക്ത സമര സമിതിയും കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയും തീരുമാനിച്ചു. യോഗത്തിൽ പുതുക്കോട്ട് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. പവിത്രൻ, ശശി മങ്ങര, മാലേരി മൊയ്‌തു, യു. ഷിബു, കെ. കെ. പരീത്, ടി. സുഗതൻ, വി. എം. ബഷീർ, കെ. ജനാർദ്ദനൻ, കെ. കെ. പ്രകാശൻ, സി. കെ. വിശ്വൻ എന്നിവർ സംസാരിച്ചു. ജന സെക്രട്ടറി ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി